Tuesday, May 10, 2011


ചെമ്മനം ചാക്കോ മുതല് അഭിരാമി വരെ മലയാളം കവിതയുടെ പഴമുറക്കാര് പുതുമുറയിലെ നവനീതങ്ങള്ക്കും വേനല് ചൂടിലും കവിതയുടെ ഉറവകള് പൂത്ത മാസമായിരുന്നു കഴിഞ്ഞുപോയത്. നെല്ലും പതിരും വേര്തിരിച്ച് വിളവെടുത്തപ്പോള് നല്ലവിളയുടെ കൊയ്ത്തുല്ത്സവമാണ് സര്ഗാത്മകതയുടെ കതി രണിപ്പാടത്ത് കാവ്യസ്വാദകര്ക്ക് മാര്ച്ച്  മാസത്തില് ലഭിച്ചത്.   
അന്യനായിത്തീരുന്ന തന്നെ തിരിച്ചറിയുന്നതിനുള്ള നിലവിളിയാകുന്നു മനുഷ്യന് സാഹിത്യം. നില വിളിച്ചിറങ്ങിപ്പോയ ചരിത്രത്തിനും വ്യവസ്ഥകള്ക്കുമിടയിലൂടെ സാഹിത്യപ്രസ്ഥാനങ്ങളും വ്യാവസായിക വിപ്ളവാനന്തരം സംഭവിച്ച ഉയര്ച്ചകളെയും താഴ്ച്ചകളെയും ഭാവനയുടെ മഴവില്ക്കൊടി മുക്കി ഹൃദയഭാഷ കളെ എല്ലാകാലത്തും ആര്ദ്രവും അഗാധവുമാക്കിയിട്ടുണ്ട്. നെപ്പോളിയന് വാളുകൊണ്ട്  നേടിയത് ഞാന് പേനകൊണ്ട് നേടിയിട്ടുണ്ട് എന്ന് ബല്സാക്ക് പറയുന്നത് അതുകൊണ്ടാണ്. ഇന്ദ്രപ്രസ്ഥത്തില് പരശ്ശതം ഭ രണാധികാരികള് വന്നുപോയാലും ഗീതാഞ്ജലിയുടെ ഹൃദയതാരള്യ ലാവണ്യാത്മകത്വം തന്നെയാണ് ഹിമ വല്സാനുക്കളെ ഉത്കന്ധരശിരസ്സോടെ തപഃധ്യാനം ചെയ്യാന് പ്രേരിപ്പിക്കുന്നത് യുദ്ധവും ഭീതിയും സ്വാത ന്ത്യ്രതൃഷ്ണയും ഏകാകിതയും പ്രണയവും നൈരാശ്യവും അന്യതാബോധവുമൊക്കെ മനുഷ്യന് താണ്ടി യത് സാഹിത്യപ്രസ്ഥാനങ്ങളുടെ ചുരമിറങ്ങിയും കയറിയുമൊക്കെത്തന്നെയാണ്. രോഗങ്ങള് വരെ സാഹി ത്യപ്രസ്ഥാനത്തിന് കാരണമായിട്ടുണ്ട്. സിഫിലിസ്സും ഗോണോറിയയും ക്ഷയവുമൊക്കെ ആധുനികതയുടെ   രോഗങ്ങളായപ്പോള് കാന്സറും എയ്ഡ്സും ഉത്തരാധൂനികതയുടെ രോഗമായി മാറിയത് അങ്ങനെയാണ്. 
വ്യക്തിയും സമൂഹവും തമ്മിലുള്ള ഇടപെടലിന്റെ അനുഭവച്ചരടില് സംഭവിക്കുന്ന സംഘര്ഷങ്ങളു ടെയും പ്രഹര്ഷങ്ങളുടെയും സുഖദുഃഖസമ്മിശ്രമായ അനുഭൂതികളുടെ സൌന്ദര്യാത്മക ദര്ശനമാണ് കവിതകളെയും കവികളെയും സൃഷ്ടിക്കുന്നത്. കവിതയുടെ നിരര്മ്മാണം മൂന്നുതരം യഥാര്ത്ഥ്യങ്ങളെ അഭിമു ഖീകരിക്കുന്നു. (1) സമൂഹം (2) വ്യക്തിബോധം (3) വ്യക്ത്യബോധം .ഇവയില് സമൂഹം പുറത്തുനിന്നുള്ള താണ്.ബാക്കി രണ്ടെണ്ണം കവിയെ ഉള്ക്കൊള്ളുന്നതാണ്. ഈ മൂന്നെണ്ണത്തിനോടും ഒരുമിച്ചോ നേരിട്ടോ ഉ ള്ള പൊരുത്തപ്പെടലുകള് കാല്പനിക ഭദ്രതയായി കവിതയില് നിലകൊള്ളുന്നു.
മലയാളസാഹിത്യത്തില് നിഷ്ക്രിയ ആസ്തികള് അമീബകളെപ്പോലെ പെറ്റു പെരുകുന്നത് ഇന്ന് കവിതയിലാണ്. വിവിധ ആനുകാലികങ്ങളിലും മാസികകളിലും ഒട്ടനവധി സമാന്തര പ്രസിദ്ധീകരണങ്ങളി ലും ഡിജിറ്റല് മാധ്യമങ്ങളിലെ ബ്ളോഗനകളിലും ഒക്കെയായി നൂറുകണക്കിന് കവിതകളാണ് വായനക്കാരെ കാത്തിരിക്കുന്നത്. മരണം പ്രമേയമായ കവിതകളായിരുന്നു പോയമാസത്തെ കവിതകളുടെ സവിശേഷത. കവിതയുടെ മാര്ച്ച് മാസത്തിലെ കതിര് ക്കനമുള്ള മികച്ച രചനകളായിരുന്നു സമുദ്രതാര/ബാലചന്ദ്രന് ചു ള്ളിക്കാട് (മാതൃഭൂമി) ഇരപ്പാളികള്/കല്പറ്റ നാരായണന് (മാതൃഭൂമി മാര്ച്ച് 27) .മരണത്തില്/ജീവിതത്തി ല് ഒരു ഉഭയഭാഷ പ്രണയകവിത/പി.എന്. ഗോപീകൃഷ്ണന് എന്നിവ. ഏതാണ് യഥാര്ത്ത പ്രകാശം? ഇരു ട്ടാണോ വെളിച്ചമാണോ എന്ന് അഞ്ജതയുടെ കണ്ണുകള് എന്ന ധ്യാനകവിതയില് ശിഹാബൂദ്ധീന് പൊയ് ത്തും കടവ്,ത്മീയതയുടെ നിലാവെളിച്ചം കൊണ്ട് സന്നേഹിയുടെ ധ്യാനാനന്തര ബോധത്തോടെ വെളി പ്പെടുത്തി തരുകയായിരുന്നു. മനസ്സിനെ വേദനയിലും സന്ദേഹത്തിലും സന്ദാപത്തിലും അകപ്പെടുത്തുന്ന ആത്മീയമായ സൌന്ദര്യാനുഭൂതി അഞ്ജതയുടെ കണ്ണുകള്. (മാധ്യമം ആഴ്ചപ്പതിപ്പ് മാര്ച്ച് 7)
അകലങ്ങളിലെ സിംഹഭൂമികളിലേക്ക് എന്റെ മാംസത്തിന്റെ തപാല് മുദ്ര കൊണ്ട്പോകുക (സമുദ്രതാര/ചുള്ളിക്കാട് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രില്2)ശരീരമുപേക്ഷിച്ച് അരൂപിയായി യാത്രയാകുമ്പോഴുള്ള ആ ത്മാവിന്റെ സഞ്ചാരത്തോടൊപ്പം മനുഷ്യന് ഈ ഭൂമിയില് ഉപേക്ഷിച്ച് പോയ മനുഷ്യന്റെ വചനങ്ങളാണ്. ആദിയില് ഉണ്ടായത് വചനമാണ് .വചനം ദൈവത്തിന്റെയും ,വചനം ദൈവവുമായിരുന്നു.ആദിയില് നി ന്നും അന്ത്യത്തിലേക്കുള്ള സ്ത്രോത്രത്തിന്റെ സുമസഞ്ചാരത്തെ സ്തുതിക്കുന്നതാണ് സമുദ്രതാരം എന്ന കവിത. ശരീരത്തില് നിന്നും ബോധം വേര്പ്പെടുമ്പോള് സംഭവിക്കുന്ന മൃത്യുവിന്റെ കൊക്കിലെ കിരണങ്ങ ളെ അകലങ്ങളിലെ സിംഹഭൂമിയായി,മാംസത്തിന്റെ തപാല് മുദ്ര എന്നിവ മരണത്തെ അനിവാര്യമായ ഒരു ഭയാനക ഭീകരതയായി കാണുമ്പോഴും വചനത്തിന്റെ കരുത്തു കൊണ്ട് വെണ് പായ നിവര്ത്തി നിക്ഷര സമുദ്രങ്ങ ളില് നക്ഷത്രങ്ങള്ക്ക് കീഴില് വചനവിശുദ്ധിയാല് ജീവിതത്തിന്റെ കൊടിപ്പടം ഉയര്ത്താനാണ്  കവി ആ ഗ്രഹിക്കുന്നത്.മൃത്യുബോധം എന്നും കവികളുടെ ഭാവനയെ ദാര്ശ്ശനിക ദുരന്തവ്യഥയോടെ ഭ്രാന്ത് പിടിപ്പിച്ച കൊടും കാട് തന്നെയാണ്.

പ്രായോഗിക ബോധമില്ലാത്ത എടുത്തുചാട്ടങ്ങളും കുറുക്കുവഴികളും അലസതയും ജനാധിപത്യ ത്തിന്റെ ന•കളെ ദുരുപയോഗം ചെയ്യുന്ന പൌര•ാരുടെ നന്ദികേടുകളെയും ആക്ഷേപഹാസ്യത്തില് ചിത്രീകരിക്കുന്നതാണ് ഇരപ്പാളികള് എന്ന കവിത.(കല്പറ്റ നാരായണന് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് മാര്ച്ച് 15)
സമൂഹത്തിന് വേണ്ടി രാഷ്ട്രം ഭരണകൂടങ്ങളാല് ജനങ്ങള്ക്ക് വേണ്ടി എത്ര തന്നെ ഗുണകാംക്ഷയോടെ യും പ്രത്യുല്പന്ന മതിത്വത്തോടെയും ന• ചെയ്താലും അവയൊക്കെയും ഉപേക്ഷിച്ച് അരാഷ്ട്രിയതയു ടെ പൊട്ടക്കിണത്തില് ചാടുവാനും ജീവിതസൌകര്യങ്ങളെ ദുരുപയോഗം ചെയ്യുന്ന നമ്മുടെയൊക്കെ സാമൂഹ്യജീവിതത്തിന്റെ എരപ്പാളിത്വത്തെയുമാണ് കല്പറ്റ നാരായണന് കവിതയിലൂടെ രൂക്ഷമായി വിമര്ശി ക്കുന്നത്. ആത്മഹത്യ ചെയ്യുവാനായി മാത്രം /ഒന്നോ രണ്ടോ തീവണ്ടികള് ഓടിച്ചാല് /വിഷം മധുരമാ യി കഴിക്കാവുന്ന വഴിയോര റസ്റോറന്റുകള്/സൌജന്യ നിരക്കില് ആരംഭിച്ചാല് /ഈ സൌകര്യങ്ങല് അവര് ഉപയോഗിക്കുമെന്ന് താങ്കള്ക്ക് ഉറപ്പുണ്ടോ ? (എരപ്പാളികള്.(കല്പറ്റ നാരായണന് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് മാര്ച്ച് 15)
മരണാനന്തരം ജീവിതത്തെ അക്കരെ നിന്ന് പ്രണയിക്കുന്നവന്റെ വിലാപമാണ് മരണത്തിന് ജീവിത ത്തില് ഒരു ഉഭയഭാഷാ പ്രണയകവിത.(പി.എന് ഗോപീകൃഷ്ണന് മാതൃഭൂമി മാര്ച്ച് 29). തല ചുറ്റിക്കുന്ന  ഈ ആഴത്തിലേക്ക് /ഇങ്ങനെ നോക്കി നില്കുന്നത് വെള്ളം കോരാനല്ല /എന്നെത്തന്നെ കാണാന് എന്നോ ട് തന്നെ സംസാരിക്കാന് എന്റെ തന്നെ ശ്രുതി മുറുക്കാന് . കേരളത്തെ സമൃദ്ധവും ഹരിതാഭവുമാക്കിയിരു ന്ന കാര്ഷിക കാലത്തെ പിതൃ തുല്യമായ ഒരു വ്യക്തിക്കുള്ള ശ്രദ്ധാഞ്ജലിയായിരു ന്നു മത്തായി മൂപ്പന്. (വിജയലക്ഷ്മി മാതൃഭൂമി ആഴ്ചപ്പതിപ്പ് മാര്ച്ച്15). ഛിന്ന പൈതൃകത്വത്തിന്റെ മണ്മറഞ്ഞ മണ്നാടകക്കാല ത്തെ വൃത്തനിബദ്ധമായ താളബോധത്തോടെയും കവിത്വസിദ്ധിയുടെ മെയ്വഴക്കത്തോടെയും. പുതുകവി തയുടെ മെല്ലിച്ച ദോഹികള്ക്ക് ഇങ്ങനെയാണ് കതിര്ക്കനമുള്ള കവിതകള് കൃഷിചെയ്യേണ്ടത് എന്ന് അ ദ്ധ്യാപനം ചെയ്യുന്നു വിജയലക്ഷ്മി.അച്ഛനായ് നില്ക്കാന് നമിക്കാന് വരും/കൊയ്ത്തിന്റെ നെല്ലും പകുത്താസ്വദിക്കാന് /മറ്റൊരാളില്ലെനിരക്കുറ്റു നോക്കുവാന് /മത്തായി മൂപ്പനല്ലാതെ മരിക്കിലും. ധ്യാനകവിത കളുടെ വെളിച്ചവുമായി പ്രമുഖ കഥാകൃത്ത് ശിഹാബുദ്ധീന് പൊയ്ത്തും കടവ് പ്രത്യക്ഷ്പ്പെട്ടപ്പോള് അ ജ്ഞതയുടെ കണ്ണുകളില് തെളിച്ചം തന്നെയാണ്  തടഞ്ഞത്. പ്രണയം ഒരു മാംസക്കൊത്തിപ്പക്ഷിയാണ്് അത് ഹൃദയത്തിലേ ഇരിക്കൂ ....(മാധ്യമം ആഴ്ചപ്പതിപ്പ് മാര്ച്ച് 7)ഓരോ തവണയും വീട്ടിലേക്കെന്ന് പറഞ്ഞ് ഞാന് പോകും /ജനലോ വാതിലോ ഇല്ലാത്ത കെട്ടിടം കണ്ട് മടങ്ങും /സൌന്ദര്യമാര്ന്ന ചിന്തകളുടെ ധ്യാനപ്രവാഹം തന്നെ ഈ ധ്യാനകവിത .
ഗിരിജാ പി. പാതയക്കരയുടെ ചങ്ങലകള്,മണമ്പൂര് രാജന് ബാബുവിന്റെ വിജിഗീഷു ,ചുള്ളിക്കാടി ന്റെ വിവര്ത്തനകവിതകള് /എന്റെ കാലം എന്നിവ ശരാശരി നിലവാരമുള്ള രചനകള് തന്നെയായിരുന്നു.
ധാരാളം വിവര്ത്തന കവിതകള്മലയാളത്തില് ശ്രദ്ധേയര് തന്നെ വിവര്ത്തനം ചെയ്തു വെളിച്ചം കാണു ന്നു എന്നത് പുതുകവിതയുടെ അന്തസ്സാരശൂന്യതയില് ഒരു രജത രേഖ തന്നെയാണ്. 1938ല് സ്റാലിന് തടവ റയില്  സൈബീരിയയില് വെച്ച് മരിച്ച ഒസിപ് മന്ഡെല്ഷ്റ്റാം രചിച്ച എന്റെ കാലം.കാലത്തിന്റെ ഹിംസാ ത്മകത്വം ക്രൂരമായും സൌന്ദര്യാത്മകമായും വരച്ചുകാട്ടുന്നു. ചിന്താമൂകം നില്ക്കുന്ന ഒരു മന്ദന് മൃഗമായികാലത്തെ വരച്ചിടുന്നൂ.മലയാളത്തില് അന്യാപദേശ ചാരുതയുമായി ഇത്തരം മൊഴിമാറ്റ രചനകള് ലോക രാഷ്ട്രീയത്തിലെ ജീവിതാവസ്ഥകളെയും അനുഭവങ്ങളെയും മലയാളത്തിലേക്ക് പറിച്ചുനടന്നു.അക്ഷരകസര്ത്തുകൊണ്ടുള്ള ഭൂതാവേശിത കാലത്തിന്റെ കണ്ഠസ്വരനാദധാരയുടെ അജീനാമോട്ടോ രചികളും അവയുടെ പുളിക്കുന്ന മാമ്പഴമാധുര്യവും  അങ്ങനെയെങ്കിലും ഇത്തിരി മാറി നില്ക്കട്ടെ.സ്വാതന്ത്യ്രത്തിന്റെ സര്വ്വതന്ത്ര സ്വതന്ത്രമായ തെണ്ടിത്തിരിച്ചിലുകളുടെ ദുരന്തത്തെയാണ് കെട്ടിയിട്ടിരിക്കുന്ന കാലത്തെ മഹത്വ വത്കരിച്ച്  ചങ്ങലകള് എന്ന കവിതയില് ഗിരിജ.പി. പാതയക്കര പറയാന് ശ്രമിക്കുന്നത്.കെട്ടറുത്തിട്ടതാണ്പുലിവാലായത്. /മുടിഞ്ഞ സംശയങ്ങളാണിപ്പോള് /അന്യനെക്കണ്ടാല് കുരക്കലും /കള്ളനെ കടിക്കയുമ ല്ലെ വേണ്ടത് (ചങ്ങലകള്ഗിരിജാ .പി. പാതയക്കര  മാധ്യമം ആഴ്ചപ്പതിപ്പ് മാര്ച്ച് 2 .
കാലത്തിന്റെ നിസ്സഹായതയില് ഇരകളായിത്തീര്ന്ന പാര്ശ്വ വത്കൃത ജീവിതങ്ങളെ കൊത്തി നുറു ക്കി  അകത്താക്കുന്ന മാംസഭോജികളെ മാറി നിന്ന് വീക്ഷിക്കുന്നതാണ് അന്‍വറലിയുടെ ഇറച്ചി, മക്കള്. കൈ മൊരിഞ്ഞോ കാല്മൊരിഞ്ഞോ/കണ്ണുകഴച്ചെന്നും/കാഞ്ഞു നിന്നൂ ശബ്ദമില്ലാ/സിനിമപോലൊരമ്മ (ഇറച്ചിമക്കള്/അന്വറലി ഭാഷാപോഷിണി)എ.സി.ശ്രീഹരിയുടെ എന് മകളെ , സാത്താന് കുടിയിലെ ത ത്ത (സി.എസ് ജയചന്ദ്രന്) എന്നിവ മലയാള കവിതയുടെ നിഷ്ക്രിയ ആസ്തിയിലേക്ക് കൂട്ടിയിട്ട് വെക്കാ വുന്ന വൈക്കോല് കൂനകളാണ് . വായനയില് അവ ചവച്ചരക്കാം എന്നു മാത്രം .വൈക്കോലിലെ കാലറി ക മൂല്യം  ഒരു പെരും പൂജ്യമാണെന്ന് എനിമല് ഹസ്ബന്ററിയും സിദ്ധാന്തിക്കുന്നു.നാല്പ്പതിനോടടുത്ത  ഈ പുതു കവികള്ക്കൊപ്പം 14 വയസ്സുള്ള അഭിരാമിയുടെ ബോണ്സായ് ഉയര്ന്ന തരംഗദൈര്ഘ്യത്തിലുംആവൃത്തിയിലും കാവ്യാസ്വോദനത്തിന്റെ അരുണമരീചികളെ കാണിച്ചുതരുന്നു.പരിസ്ഥിതി, ജൈവവൈവി ധ്യം ,ഹരിത രാഷ്ട്രീയം ,ലിംഗനീതിഎന്നിങ്ങനെ വിവിധ വിഷയങ്ങളിലേക്കുള്ള ചോദ്യങ്ങള് ഉന്നയിക്കു ന്നുണ്ട് ബോണ്സായ് എന്ന അഭിരാമി കവിത.അവസാന മാമ്പഴക്കാലവും ഊറ്റിയെടുത്ത് / നാടുകടത്തപ്പെട്ട വേരുകള് അറ്റം കാണാനാവാതെ/ ചെടിച്ചട്ടിയുടെ ആരത്തില് ഒതുക്കപ്പെട്ടിരിക്കുന്നു (ബോണ്സായ് /അഭിരാമി ഭാഷാപോഷിണി മാര്ച്ച് ). ചെരാത് /കെ.വി സെക്കീര് ഹുസൈന് ,പേര് നഷ്ടപ്പെട്ട കവിതകള്/കലാ ചന്ദ്രന്, ദിനോസറുകള് അഥവാ കംപ്യൂട്ടറുകളിലെ വമ്പ•ാര്/കുഞ്ഞപ്പാ പട്ടാനൂര് എന്നിവ ഗ്രന്ഥലോ കത്തിന്റെ മാര്ച്ച് ലക്കത്തില് പ്രത്യക്ഷപ്പെട്ട കവിതകളായിരുന്നു.ഗൌളി മൂപ്പ•ാര് /ഇരപിടിച്ചും ഇണപിടിച്ചും കളിച്ചും നെഗളിച്ചും നാടുവാണ/ നമ്മുടെ പണ്ടത്തെ പൂര്വ്വികര് കംപ്യൂട്ടര് കളിയിലെ വമ്പ•ാര് കളിക്കുക യാണ്. യാന്ത്രിക കാലത്തെ നോക്കുകുത്തുകള് (ദിനോസറുകള് അഥവാ കംപ്യൂട്ടറുകളിലെ വമ്പ•ാര് കുഞ്ഞപ്പാ പട്ടാനൂര് )ജനാധിപത്യത്തിന് വെല്ലുവിളിയായി മതഭീകരവാദവും മതമൌലിക വാദവും നിസ്സഹായ രുടെ നെഞ്ചുനിലങ്ങളില് പൊട്ടിച്ചിതറി മാംസക്കുരുതികളുടെ രുധിരഗാന്ധാരങ്ങള് സൃഷ്ടിച്ച് നമ്മുടെ രാഷ്ട്രശരീരത്തിന് പരിക്കേല്പിക്കുമ്പോള് ചീവീടുകളുടെ ഒച്ചമേഞ്ഞ കൂരയില് നിന്നു മാത്രം /ചുരത്തി യാല് മതിയോ ചോദ്യങ്ങള്? . ദേശീയതയുടെ മനസ്സില് ഒരു ടൈം ബോമ്പ്/ അണുവിടമാറാതെ അറിഞ്ഞു തുടങ്ങി ഒരു വിധേയന് കരാറുറപ്പിക്കുമ്പോള്.(ടൈം ബോംമ്പ് നൌഷാദ് പത്തനാപുരം /പച്ചക്കുതിര) . 
അണുകുടുംബത്തിലെ മൂവര് സഹകരണ സംഘങ്ങള്ക്കിടയില് നീന്തിക്കടക്കാനാവാത്ത കടലുക ള് അലറിക്കൊണ്ടിരിക്കുന്നു.വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളും അവിടെ അന്തഃസംഘര്ഷങ്ങളുമായി അവ ര് തെക്കോട്ടും വടക്കോട്ടും നീങ്ങുമ്പോള് മദ്ധ്യേ നില്ക്കുന്ന കുട്ടിയെ സ്നേഹിക്കാനാകാതെ ഉപേക്ഷിക്കാ നുമാകാതെ വ്യാകുലപ്പെടുന്ന നമ്മുടെ തന്നെ ജീവിതത്തിന്റെ നിസ്സഹായതയെയും അരക്ഷിതത്വത്തെയും മൂവര് എന്ന കവിത കാണിച്ചു തരുന്നു. (മൂവര് /എം .ആര്. രേണൂകുമാര് /തോര്ച്ച മാസിക ) രതിരോഗം ബാധിച്ച നമ്മുടെ അധികാര കേന്ദ്രങ്ങള്ക്ക് സംഭവിച്ച അശ്ളീലത്വത്തെ പരിഹസിക്കുന്ന ഒരു സച്ചിദാനന്ദ രചനയാണ് ധര്മ്മ പുരാണത്തിന് ഒരനുബന്ധം എന്ന അടിക്കുറിപ്പാല് പ്രത്യക്ഷപ്പെട്ട ഗവര്ണറും നടിയും (മലയാളം വാരിക മാര്ച്ച് 29). പുറത്ത് ഭരണകൂടം പിരിച്ചു വിടപ്പെടാനുള്ള/ഗവര്ണ്ണരുടെ ശുപാര്ശ കാത്തുകിടന്നു,/ഇളം വിഷപ്പല്ലുകള് കാത്ത് /മാളത്തിനു മുന്നില്മഴകൊണ്ടു കിടന്ന /ഖസാക്കിലെ രവിയെപ്പോലെ മലയാളത്തിന്റെ സര്ഗാത്മക മനസ്സ് കാലത്തിന്റെ ഊഷരതക്കെതിരെ ഉര്വരമായ മാനസികാവസ്ഥ യോടെ പ്രതികരണക്ഷമമായപ്പോള് വിരിഞ്ഞ കാവ്യോദ്യാനത്തിലെ സര്ഗസൂനങ്ങള് തന്നെയായിരുന്നു പോയ മാസത്തെ കവിതയുടെ വായനക്കാലത്തെ ഹൃദയഹാരിയാക്കിയത്ു